Site icon Fanport

മൊറയൂരിൽ വീണ്ടും അൽ ശബാബ് ജയം

ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി വൻ ജയം തന്നെ സ്വന്തമാക്കി. ഇന്ന് കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ നേരിട്ട അൽ ശബാബ് നാലു ഗോളുകൾ അൽ മദീന വലയിൽ കയറ്റി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരു‌ന്നു അൽ ശബബിന്റെ വിജയം. ഇന്നലെ കെ ആർ എസ് കോഴിക്കോടിനെയും മൊറയൂറിന്റെ ഗ്രൗണ്ടിൽ അൽ ശബാബ് തോല്പ്പിച്ചിരുന്നു. അൽ മദീന ചെർപ്പുളശ്ശേരി സീസണിൽ ഇതാദ്യമായാണ് നാലു ഗോളുകൾ വഴങ്ങുന്നത്.

നാളെ മൊറയൂറിൽ മെഡിഗാഡ് അരീക്കോട് ഫിഫ മഞ്ചേരിയെ നേരിടും.

Exit mobile version