Site icon Fanport

മഴക്കാല ഫുട്ബോൾ, സൂപ്പർ ബോയ്സ് ഓട്ടുപാറ ക്വാർട്ടറിൽ

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സൂപ്പർ ബോയ്സ് ഓട്ടുപാറയ്ക്ക് വിജയം. ഡിഫൻസ് ശാന്തപുരത്തെയാണ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ
ഫൈറ്റേഴ്സ് ബോയ്സ് അരിപ്ര സേവന താനൂരിനെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് പോത്ത്പൂട്ട് വാട്സാപ്പ് ഗ്രൂപ്പ് മങ്കട ഡിവൈസി മുഖാംപടിയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പോത്ത്പൂട്ട് മങ്കടയുടെ വിജയം. നാളെ നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ വെസ്റ്റേൺ സിറ്റി താഴെയങ്ങാടി സിൽവർ ജൂബിലി ഇല്ലത്തുപടിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version