മഴക്കാല ഫുട്ബോൾ, പെനാൾട്ടിയിൽ ജയിച്ച് ടൗൺ ടീം ചേരിയം ക്വാർട്ടറിൽ

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ ടൗൺ ടീം ചേരിയത്തിന് വിജയം. എഫ് ആർ സി പാങ്ങിനെയാണ് ചേരിയം തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ 4-2 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു‌. ഇന്ന് ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ
സൂപ്പർ ബോയ്സ് ഓട്ടുപാറ ഡിഫൻസ് ശാന്തപുരത്തെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്നലെ ബ്ലാക്ക് & ബ്ലൂ കർക്കിടകം ടൗൺ ടീൻ വടക്കാങ്ങരെയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാക്ക് & ബ്ലൂവിന്റെ വിജയം. ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഡി വൈ സി മഖാംപടി പോത്ത്പൂട്ട് വാട്സാപ്പ് ഗ്രൂപ്പിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial