മഴക്കാല ഫുട്ബോൾ, എഫ് സി തൊവ്വായ പീച്ചാണിപറമ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ എഫ് സി തൊവ്വായ പീച്ചാണിപറമ്പ് ടോസിൽ വിജയിച്ചു. റിയൽ Z ചേനാടൻ കൊളമ്പിനെയാണ് പീച്ചാണിപറമ്പ് തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിലും ഇരുവരും തുല്യത തോൽപ്പിച്ചു. ഇന്ന് ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ ടൗൺ ടീം ചേരിയം എഫ് ആർ സി പാങ്ങിനെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്നലെ ഗോൾഡ്സ്റ്റാർ ചേരിയം ഈഗിൾസി വഴിപ്പാറയെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ചേരിയത്തിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാക്ക് & ബ്ലൂ കർക്കിടകം ടൗൺ ടീം വടക്കാങ്ങരെയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial