മഴക്കാല ഫുട്ബോൾ, ടൗൺ ചേരിയം ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ടൗൺ ടീം ചേരിയം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ എഫ് സി കാച്ചിനിക്കാടിനെ ആണ് ചേരിയം തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ എഫ് സി തൊവ്വായ പീച്ചാണിപറമ്പിനെ ആണ് ടൗൺ ടീം ചേരിയം നേരിടുക.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് ടൗൺ ടീം കാശ്മീർ ക്ലബ് കിളിനിക്കോട് ടൗൺ ടീം വേങ്ങൂരിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കിളിനിക്കോടിന്റെ വിജയം. മറ്റന്നാൾ നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഹണ്ടേഴ്സ് ചോഴിപ്പടി ടൗൺ ടീം കിളിനിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial