മഴക്കാല ഫുട്ബോൾ, എഫ് സി തൊവ്വായ സെമിയിൽ

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് നടന്ന ക്വാർട്ടറിൽ എഫ് സി തൊവ്വായ പീച്ചാണിപറമ്പയ്ക്ക് വിജയം. ന്യൂഇസ്റ്റാർ വലമ്പൂരിനെ ആണ് തൊവ്വായ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ സെമിയിൽ എൻ കെ എർത്ത് മൂവേഴ്സ് കൂട്ടിൽ എഫ് സി തൊവ്വായ പീച്ചാണിപറമ്പിനെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് സൂപ്പർ ബോയ്സ് ഓട്ടുപ്പാറ ഫീനിക്സ് കടന്നമണ്ണയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഓട്ടുപാറയുടെ വിജയം. നാളെ നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾഡ് സ്റ്റാർ ചേരിയം ഗ്യാലക്സി കൂട്ടിലിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial