കൊണ്ടോട്ടിയിൽ ഫൈനൽ തേടി മെഡിഗാഡ് vs ഫിഫ, വരന്തരപ്പിള്ളിയിൽ വീണ്ടും ബ്ലാക്കും മദീനയും

- Advertisement -

സെവൻസ് ഫുട്ബോളിന് മാർച്ചിന്റെ ചൂട് തലയ്ക്കു പിടിക്കുകയാണ്. അത്തരത്തിൽ വാശിയേറിയ പോരട്ടങ്ങളാണ് ഇന്നും അരങ്ങേറാൻ പോകുന്നത്ം കൊണ്ടോട്ടിയിൽ ഇറങ്ങുന്നത് ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ. ആദ്യ പാദത്തിൽ മെഡിഗാഡിനോടേറ്റ വമ്പൻ പരാജയം മറക്കാൻ മാത്രമല്ല ഫൈനലിലേക്ക് കടക്കാനും ഫിഫയ്ക്ക് ജയിച്ചേ മതിയാകു. മെഡിഗാഡിന് സമനില മതി സൂപ്പറിനെതിരെ ഫൈനലിൽ കളിക്കാൻ. മെഡിഗാഡിന്റെ മമ്മദ് ബ്രൂസ് കൂത്തുകെട്ടു തന്നെയാകും ഫിഫയെ അലട്ടുന്ന പ്രധാന പ്രശനം.

വരന്തരപിള്ളിയിൽ വീണ്ടുമൊരു ബ്ലാക്ക് & വൈറ്റ് കോഴിക്കോട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി പോരാട്ടത്തിനു അങ്ങൊരുങ്ങുകയാണ്. രണ്ടാഴ്ച്ചക്കിടെ ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നാലിൽ രണ്ടെണ്ണം വിജയിച്ച ബ്ലാക്കിനു തന്നെയാണ് ഇപ്പോൾ ഈ കളർഫുൾ പോരാട്ടത്തിൽ മുൻതൂക്കവും. തൃക്കരിപ്പൂരിൽ മാത്രമാണ് ഈ നാലു പോരാട്ടങ്ങളിൽ മദീനയ്ക്കു ജയിക്കാനായത്. തുവ്വൂരിലേയും കൊണ്ടോട്ടിയിലേയും സെമി പരാജയങ്ങൾ കൊണ്ട് ക്ഷീണത്തിലുള്ള മദീനയ്ക്ക് ബ്ലാക്കിനെ തകർത്തേ തീരൂ.

വളാഞ്ചേരിയിൽ ലക്കി സോക്കർ ആലുവയും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് മത്സരം. കഴിഞ്ഞ ദിവസം ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ നടത്തിയ മികച്ച തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിലാകും ലക്കി സോക്കർ ആലുവ.

Advertisement