ലക്കി സോക്കറിനെ നിലംപരിശാക്കി മെഡിഗാഡ് അരീക്കോട്

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറിയോ മിന്നുന്ന പ്രകടനങ്ങളോ ഇന്നു നടത്താൻ കഴിഞ്ഞില്ല. മെഡിഗാഡ് അരീക്കോട് അത്ര മികച്ച തന്ത്രങ്ങളുമായായിരുന്നു ലക്കി സോക്കർ ആലുവയ്ക്കെതിരെ ആലത്തൂരിൽ ഇറങ്ങിയത്. അതിന്റെ ഫലവും ലഭിച്ചു. ഒന്നിനെതിരെ നാലു ഗോളുടെ വമ്പൻ വിജയം. അവസാനം വളാഞ്ചേരിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ലക്കി സോക്കർ ആലുവ മെഡിഗാഡിനെ അട്ടിമറിച്ചിരുന്നു. നാളെ ആലത്തൂരിൽ ഹയർ സബാൻ കോട്ടക്കൽ ശാസ്താ മെഡിക്കൽസ് പോരാട്ടമാണ്.


പൊന്നാനി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. നാളെ പൊന്നാനിയിൽ ജിയോണി ഉഷ എഫ് സി ഇന്നത്തെ വിജയികളായ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ഹയർ സബാൻ കോട്ടക്കൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ പരാജയപ്പെടുത്തി. ഈ സീസണിലെ മോശം ഫോം ഒളവണ്ണയിലും അൽ മിൻഹാൽ വളാഞ്ചേരി തുടരുകയായിരുന്നു. ഇതിനു മുമ്പ് പട്ടാമ്പിയിലും അൽ മിൻഹാൽ സബാന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയിരുന്നു. നാളെ ഒളവണ്ണയിൽ മെഡിഗാഡ് അരീക്കോടും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും തമ്മിൽ ഏറ്റുമുട്ടും.

 

Previous articleമഞ്ഞപ്പടയെ പറത്തി ചെർപ്പുളശ്ശേരിയുടെ നീലപ്പടക്ക് കിരീടം, ഹാട്രിക്കുമായി ആൽബർട്ട്
Next articleഅവസാന ഓവറില്‍ ഈറമിനെ മറികടന്ന് അക്യുബിറ്റ്സ്