കൊയപ്പ സെവൻസിലെ ആദ്യ വിജയം മെഡിഗാഡ് അരീക്കോടിന്

- Advertisement -

മെഡിഗാഡ് അരീക്കോട് അവരുടെ ഫോം കൊയപ്പ സെവൻസിലും തുടർന്ന്. ഇന്ന് കൊയപ്പ് അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം വലിയ വിജയം തന്നെ സ്വന്തമാക്കാൻ മെഡിഗാഡ് അരീക്കോടിനായി. ഇന്ന് കൊടുവള്ളിയിൽ നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിനെ ആണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. മെഡിഗാഡിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

നാളെ കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂർ അൽ മിൻഹാലിനെ നേരിടും.

Advertisement