ഷൂട്ടേഴ്സ് പടന്നയെ വീഴ്ത്തി തളിപ്പറമ്പിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

- Advertisement -

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ലൈനപ്പായി കരുത്തരായ ബ്ലാക്ക് & വൈറ്റ് കാത്തു നിന്ന എതിരാളികൾ അരീക്കോടിന്റെ ശക്തികളായ മെഡിഗാഡ് അരീക്കോട് ആയിരിക്കും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഷൂട്ടേഴ്സ് പടന്നയെ മറികടന്നാണ് മെഡിഗാഡ് അരീക്കോട് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് മെഡിഗാഡ് ഫൈനലിലേക്കുള്ള വഴി കണ്ടെത്തിയത്. നേരത്തെ ലക്കി സോക്കർ ആലുവയെ കീഴടക്കി ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തളിപ്പറമ്പിൽ ഫൈനൽ ഉറപ്പിച്ചിരുന്നു.

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിലും ഇന്ന് മെഡിഗാഡ് അരീക്കോട് വിജയിച്ചും ഫ്രണ്ട്സ് മമ്പാടിനെതിരെ ഇറങ്ങിയ മെഡിഗാഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് മമ്പാടിനെ പരാജയപ്പെടുത്തിയത്. ചെമ്മാണിയോട് നാളെ എ വൈ സി ഉച്ചാരക്കടവും ജിംഖാന തൃശ്ശൂരുമായി ഏറ്റുമുട്ടും.

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് എഫ് സി തിരുവനന്തപുരത്തിന്റെ മൂന്നാം വിജയമാണ് കണ്ടത്. സീസണിൽ ഇതുവരെ ജയിക്കാതിരുന്ന എഫ് സി തിരുവനന്തപുരം ഇപ്പോൾ വമ്പന്മാരെ വരെ വിറപ്പിക്കുകയാണ്. ഇന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിട്ട എഫ് സി തിരുവനന്തപുരം ബ്ലാക്കിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാക്കിനെതിരെയുള്ള എഫ് സി തിരുവനന്തപുരത്തിന്റെ വിജയം. കാഞ്ഞങ്ങാട് നാളെ എഫ് സി തൃക്കരിപ്പൂരും ടോപ്പ് മോസ്റ്റ് തലശ്ശേരിയും തമ്മിലാണ് പോരാട്ടം.

മന്ദലാംകുന്ന് അഖിലേന്ത്യാ സെവൻസ് ഉദ്ഘാടന ദിവസം ശാസ്താ മെഡിക്കൽസ് തൃശ്ശൂർ എഫ് സി മുംബൈയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന്റെ ജയം. നാളെ മന്ദലാംകുന്നിൽ ജയ എഫ് സി തൃശ്ശൂർ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും.

കല്പകഞ്ചേരിയിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അൽ ശബാബ് തൃപ്പനച്ചിയെ തകർത്തും ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്ന്യ് ലിൻഷാ മെഡിക്കൽസിന്റെ ജയം. ഇരു ടീമുകളുമായുള്ള സീസണിലെ ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്. നാളെ കല്പകഞ്ചേരിയിൽ ഫിഫാ മഞ്ചേരി ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

പറപ്പൂർ അഖിലേന്ത്യാ സെവൻസിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ കീഴടക്കി. കൊളത്തൂരിൽ ഇന്ന് നടന്ന മത്സരത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ഇന്നലെ ഏറ്റ പരാജയത്തിന് കണക്കു തീർത്തു. സബാൻ കോട്ടക്കലിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കാളിക്കാവ് ഇന്ന് പരാജയപ്പെടുത്തിയത്.

 

 

Advertisement