5-5ന്റെ സമനില മായ്ക്കാൻ മെഡിഗാഡും ബേസും വീണ്ടും ഇറങ്ങുന്നു

- Advertisement -

വരന്തരപ്പിള്ളിയിൽ അവസാനം മെഡിഗാഡും ബേസ് പെരുമ്പാവൂരും ഇറങ്ങിയപ്പോൾ പിറന്നത് അഞ്ചു ഗോളുകളായിരുന്നു. ബേസിന്റെ വീറുള്ള പോരാട്ടം കണ്ട അന്ന് അവർ മെഡിഗാഡിന് ഒപ്പത്തിനൊപ്പം നിന്നു ഗോളടിച്ചു. 5-5 എന്ന ആവേശകരമായ സമനിലയായിരുന്നു അന്ന് ഫലം. ഇന്ന് വീണ്ടും ആ ഇരു ടീമുകളും ബൂട്ടണിയുകയാണ്. വരന്തരപ്പിള്ളിയിൽ ആര് അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നറിയാൻ. ഫിഫാ മഞ്ചേരിയെ കഴിഞ്ഞ കളിയിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മെഡിഗാഡ് അരീക്കോട്.

വളാഞ്ചേരിയിൽ ഇന്നത്തെ പോര് ആതിഥേയരായ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയും ജവഹർ മാവൂരും തമ്മിലാണ്. വളാഞ്ചേരിയിലെ അൽ മിൻഹാലിന്റെ കുതിപ്പ് തടയാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജവഹർ മാവൂർ. എടക്കരയിലാണ് ഇരുവരും അവസാനം നേർക്കുനേർ വന്നത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് അൽ മിൻഹാൽ വളാഞ്ചേരി വിജയിച്ചിരുന്നു.

Advertisement