മെഡിഗാഡ് അരീക്കോട് വീണ്ടും വിജയവഴിയിൽ

- Advertisement -

കഴിഞ്ഞ ദിവസം നേരിട്ട വൻ പരാജയത്തിൽ നിന്ന് ഒരു വൻ ജയത്തോടെ മെഡിഗാഡ് കരകയറി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് മെഡിഗാഡ് പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മെഡിഗാഡ് വിജയിച്ചത്.

പരാജയപ്പെട്ടു എങ്കിലും സോക്കർ ഷൊർണ്ണൂർ ഇന്ന് മികച്ച പ്രകടനമാണ് എടത്തനാട്ടുകരയിൽ കാഴ്ചവെച്ചത്. മെഡിഗാഡിന്റെ‌ഗോൾ കീപ്പറുടേയും ഡിഫൻസിന്റേയും മികച്ച പ്രകടനം ജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കൊപ്പത്ത് കെ ആർ എസ് കോഴിക്കോടിനെ ഫ്രണ്ട്സ് മമ്പാട് പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement