മെഡിഗാഡിന്റെ വല നിറച്ച് അൽ ശബാബ് തൃപ്പനച്ചി

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അൽ ശബാബ് തൃപ്പനച്ചിക്ക് ഗംഭീര വിജയം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് അൽ ശബാബ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അൽ ശബാബ് വിജയിച്ചത്. അൽ ശബാബിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ ആയിരുന്നു അൽ ശബാബ്. കളിയുടെ അവസാന പത്തു മിനുട്ടിൽ രണ്ട് ഗോളുകൾ കൂടെ നേടി ക്ലബ് വിജയം ഉറപ്പിക്കുകയും ചെയ്തു. നാളെ നടക്കുന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സോക്കർ ഷൊർണ്ണൂരിനെ നേരിടും.

Exit mobile version