Site icon Fanport

രണ്ട് ഗ്രൗണ്ടിൽ ഇറങ്ങി, രണ്ടിലും വിജയിച്ചു കയറി മെഡിഗാഡ് അരീക്കോട്

ഇന്നലെ മെഡിഗാഡ് അരീക്കോടിന്റെ രാത്രിയായിരുന്നു. രണ്ട് ഗ്രൗണ്ടിലാണ് ഇന്നലെ കളിക്കാൻ ഇറങ്ങിയത്. രണ്ട് ഗ്രൗണ്ടിലും അവർ വിജയിച്ചു തന്നെ കയറി. തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു മികച്ച വിജയം നേടിയത്. അൽ ശബാബിനെ ആണ് അവിടെ മെഡിഗാഡ് തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരം മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മെഡിഗാഡ് സ്വന്തമാക്കിയത്.

ഇരിട്ടി കോളിക്കടവിൽ ആയിരുന്നു മെഡിഗാഡിന്റെ രണ്ടാം ജയം. അവിടെ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട മെഡിഗാഡ് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ.

Exit mobile version