അവസാന നിമിഷങ്ങളിൽ ഫിഫാ മഞ്ചേരി രക്ഷപ്പെട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ രണ്ടാം മത്സരത്തിൽ ഫിഫാ മഞ്ചേരി അവസാന നിമിഷങ്ങളിൽ രക്ഷപ്പെട്ടു. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ആണ് ഫിഫ മഞ്ചേരി അവസാന നിമിഷത്തിൽ സമനില സ്വന്തമാക്കി രക്ഷപ്പെട്ടത്. ഇന്ന് ജവഹർ മാവൂരിനെ ആയിരുന്നു ഫിഫ നേരിട്ടത്. തുടക്കത്തിൽ തന്നെ ജവഹർ മാവൂർ ഒരു ഗോളിന് മുന്നിൽ എത്തി. കളിയുടെ 57ആം മിനുട്ടിലാണ് നിർണായക സമനില ഫിഫ കണ്ടെത്തിയത്. ഫ്രാൻസിസ് ജൂനിയറായിരുന്നു ഫിഫയ്ക്കായി ഗോൾ നേടിയത്.

സമനിലയിലായി കളി മറ്റൊരു ദിവസം വീണ്ടും നടത്താൻ മമ്പാട് കമ്മിറ്റി തീരുമാനിച്ചു. നാളെ മമ്പാടിൽ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് അഭിലാഷ് കുപ്പൂത്തിനെ നേരിടും.