ലിൻഷയെ വീഴ്ത്തി ജവഹർ മാവൂർ സീസൺ തുടങ്ങി

- Advertisement -

ജവഹർ മാവൂരിന്റെ സീസണ് ഗംഭീര തുടക്കം. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അതിശക്തരായി മുന്നേറിയിരുന്ന ലിൻഷാ മെഡിക്കൽസിനെയാണ് ജവഹർ മാവൂർ വരിഞ്ഞുകെട്ടി വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജവഹറിന്റെ ജയം.

രണ്ടാം പകുതിയിലാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. ഷഫീഖാണ് ജവഹറിനു വേണ്ടി സ്കോറിംഗ് ആരംഭിച്ചത്. കുംസണാണ് ലിൻഷയുടെ ഗോൾ നേടിയത്. ലിൻഷയുടെ അഞ്ചു തുടർ വിജയങ്ങൾക്കു ശേഷമുള്ള രണ്ടു തുടർ പരാജയങ്ങളായി ഇന്നത്തേത്.

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അഭിലാഷ് എഫ് സി കുപ്പൂത്തിനെ അൽ മിൻഹാൽ വളാഞ്ചേരി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement