ഫ്രണ്ട്സ് മമ്പാട് ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ കെട്ടുകെട്ടിച്ചു

മമ്പാട് ഇന്ന് നടന്ന അഖിലേന്ത്യാ സെവൻസിൽ ആതിഥേയരായ ഫ്രണ്ട്സ് മമ്പാട് ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ തകർത്തു. 7 ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം.

കളിയുടെ തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഫ്രണ്ട്സ് മമ്പാട് സ്വന്തം തട്ടകത്തിൽ ശക്തമായി തിരിച്ചു വന്നത്. തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് ഈ സീസണിൽ തിരിച്ചു വരുമെന്നതാണ് കാണിക്കുന്നത്, ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും മമ്പാട് മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഹണ്ടേഴ്‌സ് കൂത്തുപറമ്പിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൊള്ളാര്‍ഡിനു പിഴച്ചു, ധാക്കയെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്
Next articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ആദ്യ ജയം