മണ്ണൂത്തിയിൽ അൽ മദീനയെ തോൽപ്പിച്ച് അഭിലാഷ് കുപ്പൂത്തിന് കിരീടം

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന ഫൈനലിൽ കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ച് അഭിലാഷ് കുപ്പൂത്തിന് കിരീടം. ആവേശ പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ചത്. അഭിലാഷിന്റെ സീസണിലെ രണ്ടാം കിരീടമാണിത്.

സെമി ഫൈനൽ മത്സരത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി ആണ് അഭിലാസ് കുപ്പൂത്ത് ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കുപ്പൂത്തിന്റെ സെമിയിലെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതളിപ്പറമ്പിൽ അഭിലാഷിന് ജയം
Next articleലുകാകുവിന്റെ ഇരട്ടഗോൾ ബലത്തിൽ ബെൽജിയം സൗദി അറേബ്യയെ തകർത്തു