മങ്കട അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ, ഇന്നു തുടക്കം

- Advertisement -

മങ്കടയുടെ ചരിത്രത്തിലെ ആദ്യ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഡി വൈ എസ് പി മോഹനകൃഷ്ണൻ ഇന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ടി എ അഹമ്മദ് കബീർ എം എൽ എ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. സെവൻസ് ഫുട്ബോളിലെ കരുത്തരായ 26 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 6000പേർക്ക് കളികാണാൻ കഴിയുന്ന ഗ്യാലറിയാണ് സംഘാടകർ മങ്കട ഹൈസ്കൂൾ മൈതാനിയിൽ ഒരുക്കിയിരിക്കുന്നത്.

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ സെവൻസ് ഫുട്ബോളിലെ പഴയകാല രാജാക്കന്മാരായ കോഴിക്കോട് കെ ആർ എസും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവും ഏറ്റുമുട്ടും. കർക്കിടാംകുന്നിൽ മെഡിഗാഡ് അരീക്കോടിനെ 4-1നു തകർത്തുകൊണ്ട് സീസൺ ആഭിച്ച ആത്മവിശ്വാസത്തിലാകും സുഹൈൽ പരിശീലിപ്പിക്കുന്ന കെ എഫ് സി കാളികാവ് ഇറങ്ങുക. ആദ്യ കളിയിൽ രണ്ടു ഗോളുകൾ നേടിയ ടിറ്റസ് തന്നെയാകും കാളിക്കാവിന്റെ പ്രതീക്ഷ. എന്നാൽ ജയത്തോടെ സീസൺ തുടങ്ങാൻ ഉറപ്പിച്ചു വരുന്ന കോഴിക്കോട് കെ ആർ എസും വിജയത്തിൽ കുറഞ്ഞ ഒന്നിലും തൃപ്തരാകില്ല.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക- https://web.facebook.com/keralafootbal

Advertisement