മങ്കടയിലെ ആദ്യ ജയവും കെ എഫ് സി കാളികാവിന്

- Advertisement -

കർക്കിടാംകുന്നിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം നേടിയ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മങ്കട ടൂർണമെന്റിലെ ആദ്യ ജയവും തങ്ങളുടെ പേരിലാക്കി. മങ്കടയിൽ നടക്കുന്ന ആദ്യ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കെ ആർ എസ്‌ കോഴിക്കോടിനെ ഏകപക്ഷീയമായി ഒരു ഗോളിനു കീഴ്പ്പെടുത്തിയാണ് സീസണിലെ രണ്ടാം ജയം സുഹൈൽ പരിശീലിപ്പിക്കുന്ന കെ എഫ് സി കാളികാവ് നേടിയത്.

നിറം മങ്ങിയ രീതിയിൽ കളിച്ച കെ ആർ എസ്‌ കോഴിക്കോടിനെതിരെ സമ്പൂർണ്ണ ആധിപത്യത്തോടെയായിരുന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളികാവിന്റെ വിജയം. നിരവധി അവസരങ്ങൾ കെ എഫ് സി കാളികാവ് പാഴാക്കിയതുകൊണ്ടു മാത്രം 1-0 എന്ന സ്കോറിൽ ഒതുങ്ങിയ കളിയിൽ വിജയ ഗോൾ നേടിയത് ആൽഫ്രഡ് ആയിരുന്നു. സീസണിലെ ആൽഫ്രഡിന്റെ രണ്ടാം ഗോളാണിത്. മെഡിഗാഡ് അരീക്കോടിനെതിരേയും ആൽഫ്രഡ് ഗോൾ നേടിയിരുന്നു.

മങ്കടയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹയർ സബാൻ കോട്ടക്കൽ ഓക്സിജൻ ഫാർമ എഫ് സി(ജയ തൃശ്ശൂർ) തൃശ്ശൂരിനെ നേരിടും. ഇന്നലെ നന്നായി കളിച്ചും ടോപ്പ് മോസ്റ്റിനോടേറ്റ പരാജയത്തിൽ നിന്ന് സബാൻ തിരിച്ചുവരുമോ എന്നാണ് സെവൻസ് ആരാധകർ ഉറ്റു നോക്കുന്നത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement