മങ്കടയിൽ ഇന്ന് ഫൈനൽ, കിരീടത്തിനായി സബാൻ കോട്ടക്കലും റോയൽ ട്രാവൽസും

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ പോരാട്ടം. റോയൽ ട്രാവൽസ് കോഴിക്കോടും സ്മാക്ക് മീഡിയ സബാൻ കോട്ടക്കലുമാണ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി ഫൈനലിൽ അൽ മിൻഹ വളാഞ്ചേരിയെ തോല്പിച്ചാണ് സ്മാക്ക് സബാൻ കോട്ടക്കൽ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം.

ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് മങ്കടയിൽ ഫൈനലിലേക്ക് കടന്നത്. സബാൻ സീസണിലെ നാലാം കിരീടമാണ് ഇന്ന് മങ്കടയിൽ ലക്ഷ്യമിടുന്നത്. ആറാം കിരീടമാണ് റോയൽ ട്രാവൽസിന്റെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement