മഞ്ചേരിയിൽ കിരീടം കെ ആർ എസ് കോഴിക്കോടിന് സ്വന്തം

- Advertisement -

സെവൻസ് ഫുട്ബോൾ സീസണിലെ 25ആം ഫൈനലിന്റെ രാത്രി കെ ആർ എസ് കോഴിക്കോടിന് സ്വന്തം. ഇന്ന് മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ജവഹർ മാവൂരിനെ തോൽപ്പിച്ചാണ് കെ ആർ എസ് കോഴിക്കോട് ചാമ്പ്യന്മാരായത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ ആർ എസിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഷൂട്ടൗട്ടിൽ രണ്ട് പെനാൾട്ടിയാണ് ജവഹർ നഷ്ടമാക്കിയത്. ഒരു കിക്ക് മാത്രം നഷ്ടപ്പെടുത്തിയ കെ ആർ എസ് കിരീടം ചൂടുകയും ചെയ്തു.

സീസണിലെ ആദ്യ കിരീടമാണ് കെ ആർ എസ് കോഴിക്കോട് ഇമ്ന് സ്വന്തമാക്കിയിരിക്കുന്നത്. ഒതുക്കുങ്ങൽ സെവൻസിന്റെ ഫൈനലിൽ കിരീടം കൈവിട്ട കെ ആർ എസ് കോഴിക്കോട് ഇന്ന് ആ നിരാശ തീർത്തു.

……
സെവൻസ് ഫുട്ബോളിന്റെ പുതുപുത്തൻ വാർത്തകളും ,വീഡിയോകളും നിങ്ങൾക്ക് മുന്നിൽ..ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://www.youtube.com/channel/UCsUCSQuTA8mZegt8Rozteyw

Advertisement