മാനന്തവാടി സെവൻസിൽ ഇന്ന് ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാനന്തവാടി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. മികച്ച ഫോമിൽ ഉള്ള ലിൻഷാ മണ്ണാർക്കാടും ഉഷാ തൃശ്ശൂരും ആകും ഇന്ന് കിരീടത്തിനു വേണ്ടി മാനന്തവാടിയിൽ ഏറ്റുമുട്ടുക. സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ആയിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ ഫൈനൽ പ്രവേശനം. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

മെഡിഗാർഡ് അരീക്കോടിനെ സെമിയിൽ വീഴ്ത്തിയാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഉഷാ തൃശ്ശൂരിന്റെയും സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ കിരീടമാകും ഇരുടീമുകളും ഇന്ന് ലക്ഷ്യമിടുന്നത്.