മാനന്തവാടി സെവൻസിൽ മെഡിഗാഡ് അരീക്കോട് സെമിയിൽ

- Advertisement -

മാനന്തവാടി അഖിലേന്ത്യാ സെവൻസിലും മെഡിഗാഡ് അരീക്കോട് മുന്നോട്ട്. ഇന്ന് നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ച മെഡിഗാഡ് സെമി ഫൈനലിലേക്ക് യോഗ്യത നേടി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. ഇന്നലെ കോയപ്പ സെവൻസിൽ കിരീടം നേടിയ മെഡിഗാഡ് ആ ഫോം മാനന്തവാടിയിലും തുടരുകയായിരുന്നു.

നാളെ മാനന്തവാടിയിൽ ലിൻഷാ മണ്ണാർക്കാട് ഫിഫാ മഞ്ചേരിയെ നേരിടും.

Advertisement