Site icon Fanport

മാനന്തവാടി സെവൻസിൽ ടോസിന്റെ നിർഭാഗ്യത്തിൽ അൽ മദീന പുറത്ത്

മാനന്തവാടി അഖിലേന്ത്യാ സെവൻസിൽ നിന്ന് അൽ മദീന ചെർപ്പുളശ്ശേരി പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ടോസിന്റെ നിർഭാഗ്യമാണ് അൽ മദീനയ്ക്ക് പ്രശ്നമായത്. ഇന്ന് ഫ്രണ്ട്സ് മമ്പാടിനെതിരെ ആയിരുന്നു അൽ മദീനയുടെ കളി. മത്സരം നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. തുടർന്ന് കളി പെനാൾട്ടിയിൽ എത്തി. അപ്പോഴും കളി സമനിലയിൽ തുടർന്നു. പിന്നീട് ടോസ് ചെയ്തപ്പോൾ ഭാഗ്യത്തിന്റെ ബലത്തിൽ ഫ്രണ്ട്സ് മമ്പാട് ചാമ്പ്യന്മാരായി.

നാളെ മാനന്തവാടിയിൽ ഫ്രണ്ട്സ് മമ്പാട് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Exit mobile version