അണ്ടർ 18 നോർത്ത് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യന്മാർ

- Advertisement -

അണ്ടർ 18 നോർത്ത് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് യുണൈറ്റഡിന് കിരീടം ഉറച്ചത്. ഒരു മത്സരം ലീഗിൽ ബാക്കി ഇരിക്കെയാണ് യുണൈറ്റഡ് കുട്ടികളുടെ കിരീടം. യുണൈറ്റഡിനായി ബുർകാട്ടും ഗാക്ബ്രൈതുമാണ് ഗോളുകൾ നേടിയത്.

21 മത്സരങ്ങളിൽ 15 ജയങ്ങളുമായാണ് യുണൈറ്റഡിന്റെ കിരീട നേട്ടം. ഈ 22 മത്സരങ്ങളിൽ നിന്നായി 66 ഗോളുകൾ യുണൈറ്റഡിന്റെ ഈ യുവനിര അടിച്ചുകൂട്ടിയിട്ടുണ്ട്. ഇനി നാഷണൽ ഫൈനലിൽ സൗത്ത് അണ്ടർ 18 ലീഗിലെ ചാമ്പ്യന്മാരായ ചെൽസിയെ ആണ് യുണൈറ്റഡ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement