കെ എഫ് സി കാളികാവിനെ അട്ടിമറിച്ച് ഫ്രണ്ട്സ് മമ്പാട്

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് അട്ടിമറി വിജയം. ശക്തരായ ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവിനെ നേരിട്ട ഫ്രണ്ട്സ് മമ്പാട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. കളിയുടെ 58ആം മിനുട്ടിൽ പിറന്ന ഗോളാണ് ഫ്രണ്ട്സ് മമ്പാടിന് വിജയം സമ്മാനിച്ചത്.

കളിയിൽ ഉടനീളം മികച്ച പ്രകടനം ഇരുടീമുകളും കാഴ്ചവെച്ചു എങ്കിലും ഗോളുകൾ പിറക്കാൻ കളിയുടെ അവസാന നിമിഷം ആകേണ്ടി വന്നു. വലപ്പാടിൽ ഫിറ്റ് വെൽ കോഴിക്കോടിനെതിരെ മികച്ച പ്രകടനം നടത്തികൊണ്ട് തുടങ്ങിയ കാളികാവിന് വലിയ തിരിച്ചടി ആയി ഇന്നത്തെ ഫലം.

നാളെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ഓക്സിജൻ ഫാർമ തൃശ്ശൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement