മദീനയെ ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചു

- Advertisement -

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് അടിതെറ്റി. ഇന്നലെ നടന്ന പോരാട്ടത്തിൽ ഫ്രണ്ട്സ് മമ്പാട് ആണ് മദീനയെ തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ ജയം. ഫ്രണ്ട്സ് മമ്പാട് സീസണിലെ ഗംഭീര പ്രകടനം തുടരുമ്പോൾ മദീന കഴിഞ്ഞ സീസണിലെ ഉയർന്ന നിലവാരത്തിൽ എത്താൻ കഴിയാതെ വിഷമിക്കുകയാണ്‌.

ഇന്നലെ മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് എഫ് സി ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് എഫ് സിയുടെ വിജയം.

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിലെ പോരാട്ടത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കൽ എതിരില്ലാത്ത ഒരു ഗോളിന് അൽ ശബാബ് തൃപ്പനച്ചിയെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement