മലപ്പുറം ജില്ല സെവൻസ്; സബാൻ കോട്ടക്കൽ മികച്ച ടീം, സഫീർ മികച്ച കളിക്കാരൻ

0
മലപ്പുറം ജില്ല സെവൻസ്; സബാൻ കോട്ടക്കൽ മികച്ച ടീം, സഫീർ മികച്ച കളിക്കാരൻ

കഴിഞ്ഞ സെവൻസ് സീസണിലെ മലപ്പുറം ജില്ലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സബാൻ കോട്ടക്കലിനെ കഴിഞ്ഞ സീസണിൽ മികച്ച ടീമായും മെഡിഗാഡ് അരീക്കോടിന്റെ താരം സഫീറിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ 7 കിരീടം ഉയർത്തിയ മിന്നും പ്രകടനമാണ് സബാൻ കോട്ടക്കലിനെ മികച്ച ടീമിനുള്ള പുരസ്കാരത്തിന് അർഹരാക്കിയത്.

സബാൻ കോട്ടക്കൽ ആണ് അവാർഡുകളിൽ അധികവും സ്വന്തമാക്കിയത്. സബാന്റെ താരം ബെഞ്ചമിന് കഴിഞ്ഞ‌ സീസണിലെ മികച്ച വിദേശ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സബാന്റെ തന്നെ ഗോൾകീപ്പർ ആയ നാഷിദ് മികച്ച ഗോൾകീപ്പറും ആയി. ബെസ്റ്റ് ഡിഫൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ട നാസിലും സബാൻ കോട്ടക്കലിന്റെ താരമാണ്.

കഴിഞ്ഞ സീസണിൽ കെ എഫ് സി കാളികാവിനായി കളിച്ച ഷാഫി പ്രോമിസിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി. തുറക്കൽ ബാപ്പൂട്ടി മെമ്മോറിയൽ ടൂർണമെന്റ് മികച്ച ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.