
കഴിഞ്ഞ സെവൻസ് സീസണിലെ മലപ്പുറം ജില്ലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെഡിഗാഡ് അരീക്കോട് മികച്ച ടീമായും സ്കൈ ബ്ലൂ എടപ്പാളിന്റെ താരം നൗഷാദിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാനേജർ അജിതിന്റെ കീഴിൽ നടത്തിയ മിന്നും പ്രകടനമാണ് മെഡിഗാഡിന് മികച്ച ടീമിനുള്ള പുരസ്കാരത്തിന് അർഹരാക്കിയത്. കഴിഞ്ഞ സീസണിൽ ആറു കിരീടങ്ങൾ നേടിയിരുന്നു മെഡിഗാഡ് അരീക്കോട്.
കഴിഞ്ഞ സീസണിൽ ഫിഫാ മഞ്ചേരിയുടെ വല കാത്ത ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് താരം സുജിത്ത് എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി. ഫിഫാ മഞ്ചേരിയുടെ തന്നെ ഫോർവേഡ് കുട്ടനാണ് മികച്ച ഫോർവേഡ്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഡിഫൻസിക് വന്മതിലായ ഷമീലിനെ തേടി മികച്ച ഡിഫൻഡർ പുരസ്കാരം എത്തി.
എ വൈ സി ഉച്ചാരക്കടവ് ഗോൾ കീപ്പർ ഷാനു ആണ് മികച്ച ഗോൾ കീപ്പർ. കെ എഫ് സി കാളിക്കാവിന്റെ ആക്രമണനിരയിൽ കളിച്ച ടൈറ്റസിനെ മികച്ച വിദേശതാരമായും തിരഞ്ഞെടുത്തു. കോട്ടക്കൽ അൽ അസർ ടൂർണമെന്റിനെ ജില്ലയിലെ മികച്ച ടൂർണമെന്റായും തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നിനു നടക്കുന്ന ജില്ലാ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial