മലബാർ യുണൈറ്റഡ് ജേഴ്സി സി കെ വിനീത് പ്രകാശനം ചെയ്തു

ക്ലബ് ഫുട്ബാളിന്റെ ചാരുതയാർന്ന മുന്നേറ്റങ്ങൾക് മൂർച്ച കൂട്ടാനെന്നോണം പ്രഫഷണൽ ഫുട്ബോളിന്റെ കൂടെ അഖിലേന്ത്യ സെവൻസ് മൈതാനങ്ങളിലേക്ക് കാലെടുത്തു വെക്കുന്ന മലബാർ യുണൈറ്റഡ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ഇന്ത്യൻ താരവും ബ്ലാസ്റ്റേഴ്‌സിന്റെ കൂന്തമുനയുമായ സി. കെ വിനീത് നിർവഹിച്ചു.

മലബാർ യുണൈറ്റഡ് – ടൗൺ ടീം പെരിന്തൽമണ്ണയുടെ ജേഴ്‌സി പ്രകാശനം ക്യാപ്റ്റൻ നിർമലിനും ടീം മാനേജർ മുഫീദിനും നൽകി കൊണ്ട് വിനീത് നിർവഹിക്കുകയായിരുന്നു

ചടങ്ങിൽ ശ്രീ കമാൽ വരദൂർ ,ശ്രീ സി പി സാഹിബ് (ജെ ഡി ടി ),ശ്രീ അബ്ദുൽ സലാം( ഫോക്കസ് മാൾ സിഇഒ ),മലബാർ ക്ലബ് സെക്രട്ടറി ദിലീപ് കുമാർ ,റിയൽ മലബാർ ക്ലബ് മാനേജർ പി എം ഫയാസ് ,ക്രെസെന്റ് ഫുട്ബോൾ അക്കാദമി കോച്ച് അഫ്സൽ ,മലബാർ താരങ്ങൾ ,ക്രെസെന്റ് താരങ്ങൾ, താരങ്ങളുടെ കുടുംബങ്ങൾ,നല്ലവരായ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രൊയേഷ്യൻ സെന്റർ ബാക്ക് പൂനെ സിറ്റിയിൽ
Next articleപരിക്കല്ല, കപുഗേധരയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനു കാരണം