മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ തുടർച്ചയായ മൂന്നാം വർഷവും സെമിഫൈനലിൽ

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ മലബാർ ടൈക്സ് ഷബാബ് പയ്യന്നൂർ സെമി ഫൈനലിൽ. ഇന്നത്തെ മത്സരത്തിൽ ലെവൻ സ്റ്റാർ പടന്ന യൂറോ സ്പോർട്സ് ചെറുവത്തൂരിനെയാണ് മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരു‌ന്നു ഷബാബ് പയ്യന്നൂരിന്റെ വിജയം. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായ മലബാർ ടൈൽസ് ഷബാബ് പയ്യന്നൂരിന്റെ ശുഹൂദിനെ തിരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് ഷബാബ് പയ്യന്നൂർ സെമിയിൽ എത്തുന്നത്.

നാളത്തെ മത്സരത്തിൽ ടൗൺ തൃക്കരിപ്പൂർ സൂപ്പർസോക്കർ ബീച്ചാരിക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial