മാഹിയിൽ ഫ്രണ്ട്സ് മമ്പാട് ചാമ്പ്യന്മാർ

- Advertisement -

മാഹി അഖിലേന്ത്യാ സെവൻസിൽ തങ്ങളുടെ സീസണിലെ ആദ്യ കിരീടമ്മ് ഉയർത്തി ഫ്രണ്ട്സ് മമ്പാട്. ഇന്നലെ നടന്ന ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയെ തച്ചുതകർത്താണ് മമ്പാട് സീസണിലെ ആദ്യത്തെ കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം.

സെമി ഫൈനലിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടന്നത്. ആവേശ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം. ജവഹർ മാവൂരിനെ തോൽപ്പിച്ചായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement