മാഹിയിൽ ഹിറ്റാച്ചിയെ തോൽപ്പിച്ച് ഫ്രണ്ട്സ് മമ്പാട് ഫൈനലിൽ

- Advertisement -

മാഹി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ എതിരാളികൾ ആരെന്ന് തീരുമാനമായി. ഫ്രണ്ട്സ് മമ്പാടാകും ഫൈനലിൽ സൂപ്പറിനെ നേരിടുക. ഇന്നലെ നടന്ന മത്സരത്തിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് മമ്പാട് ഫൈനലിലേക്ക് കടന്നത്. ആവേശ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം.

കഴിഞ്ഞ ദിവസം ജവഹർ മാവൂരിനെ തോൽപ്പിച്ചായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫൈനലിലേക്കുള്ള മുന്നേറ്റം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement