മദീനയെ തോൽപ്പിച്ച് ഉഷാ തൃശ്ശൂർ സെമിയിൽ

- Advertisement -

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ച് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഉഷാ എഫ് സി തൃശ്ശൂർ സെമി ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഉഷ തൃശ്ശൂർ അൽ മദീന ചെർപ്പുള്ളശ്ശേരിയെ വീഴ്ത്തിയത്. സെമിയിൽ ഇന്ന് ശാസ്ത മെഡിക്കൽസിനെയാണ് ഉഷ നേരിടുക.

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ വിജയം. കഴിഞ്ഞ ദിവസം മമ്പാടിലും സ്കൈ ബ്ലൂ എടപ്പാളിനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ എവൈസി ഉച്ചാരക്കടവിനെയും പരാജപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സബാന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement