ഇരട്ടഗോളുമായി ചിഡി, ശാസ്ത ചെർപ്പുള്ളശ്ശേരിക്കു മുന്നിൽ തകർന്നടിഞ്ഞു

- Advertisement -

കുപ്പൂത്ത് ഫൈനലിലെ കണക്കു തീർക്കാൻ തുവൂരിലേക്കു വണ്ടി കയറിയ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് കുപ്പൂത്തിനേക്കാൾ വലിയ പരാജയം തുവ്വൂരിൽ മുസാഫിർ എഫ് സി അൽ മദീനയുടെ കയ്യിൽ നിന്നേറ്റുവാങ്ങേണ്ടി വന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. ചിഡിയാണ് ശാസ്താ വലയിലേക്ക് ആദ്യ രണ്ടു ഗോളുകളും കയറ്റിയത്. മൂന്നാം ഗോൾ ഷിബു ആണ് നേടിയത്.
 
വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്കു വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പരാജയപ്പെടുത്തിയത്. ഫ്രാൻസിസിന്റെ ഇരട്ടഗോളുകളാണ് ഫിഫാ മഞ്ചേരിക്ക് കരുത്തായത്. ഫിഫയുടെ നമ്പർ 10 കുട്ടനും ഗോൾ പട്ടികയിൽ ഇടം പിടിച്ചു.
 
മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിനെതിരെ ജിംഖാന തൃശ്ശൂരിനു വിജയം. എക്സ്ട്രാ ടൈമിലായിരുന്നു ജിംഖാനയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ നേടിയ ഗോളിൽ ജിംഖാന വിജയിക്കുകയായിരുന്നു

Advertisement