കൊടുത്താൽ കാസർഗോടും കിട്ടും, ബ്ലാക്കിനോടു പക വീട്ടി ചെർപ്പുള്ളശ്ശേരിക്ക് കിരീടം

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റമുറിവ് ആറാൻ വരെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി കാത്തില്ല. മൂന്നാം ദിവസം തന്നെ തൃക്കരിപ്പൂരിന്റെ മണ്ണിൽ ഫൈനലിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ നെഞ്ചുതകർത്തു കൊണ്ട് കിരീടം മദീന ചെർപ്പുള്ളശ്ശേരിയിലേക്ക് എടുത്തു.

എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മദീനയുടെ ജയം എന്നതും പകവീട്ടലിലെ സമ്പൂർണ്ണതയായിരുന്നു. മുണ്ടൂരിൽ 2-0 എന്ന സ്കോറിനു തന്നെയായിരുന്നു മദീന പരാജയമേറ്റു വാങ്ങിയതും. അഡബയോറും ആഷിഖ് ഉസ്മാനുമൊക്കെ നിറം മങ്ങിയ രാത്രിയിൽ തിളങ്ങിയത് ആൽബർട്ടും  അനുകുട്ടനും. രണ്ടു പേരും ഓരോ ഗോൾ വീതം നേടി മദീനയെ സീസണിലെ ഏഴാം കിരീടത്തിലേക്ക് എത്തിച്ചു.
അൽ ഫലാഹ് ഹിറ്റാച്ചിയെ പരാജയപ്പെടുത്തിയായിരുന്നു മദീനയുടെ ഫൈനൽ പ്രവേശനം. ടൂർണമെന്റിലെ മികച്ച താരമായി ബ്ലാക്കിന്റെ ആഷിഖ് ഉസ്മാനെ തിരഞ്ഞെടുത്തു. ഡി മറിയയാണ് മികച്ച ഫോർവേഡ്. ബ്ലാക്കിന്റെ മിർഷാദ് മികച്ച ഗോൾ കീപ്പറായപ്പോൾ ബ്ലാക്കിന്റെ തന്നെ ഏലിയാസ് മികച്ച ഡിഫൻഡറായി.

Advertisement