തിരിച്ചടിച്ച് ജയിച്ച് കയറി മുസാഫിർ എഫ് സി അൽ മദീന

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷക്കെതിരെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ വിജയം. മദീനയുടെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഒരു ഗോളിനു പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. മദീനയുടെ തിരിച്ചുവരവിൽ കുഞ്ഞൂട്ടിയും ഹൈദരുമാണ് ഗോളുകളുമായി തിളങ്ങിയത്. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ തുടർച്ചയായ ഏഴാം പരാജയമാണിത്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ മെഡിഗാഡ് അരീക്കോട് ശാസ്താ മെഡിക്കൽസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെഡിഗാഡ് അരീക്കോട് ശാസ്താ മെഡിക്കൽസിനെ പരാജയപ്പെടുത്തിയത്. മമ്മദ് ഗോളുമായി മെഡിഗാഡ് അരീക്കോടിനു വേണ്ടി പതിവുപോലെ തിളങ്ങി.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂരിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ മിൻഹാൽ വളാഞ്ചേരിയെയാണ് എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്. മൂന്നു പരാജയങ്ങൾക്കു ശേഷമാണ് എഫ് സി തൃക്കരിപ്പൂർ വിജയവഴിയിലേക്ക് മടങ്ങി വരുന്നത്. ജയത്തോടെ എഫ് സി തൃക്കരിപ്പൂർ തുവ്വൂരിൽ ക്വാർട്ടറിൽ കടന്നു.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നി ഗോളുകൾക്കായിരുന്നു ടൗൺ ടീം അരീക്കോടിന്റെ വിജയം. ടൗൺ ടീം അരീക്കോടിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഏറ്റവും കൗതുകം ടൗൺ ടീം അരീക്കോടിന്റെ മൂന്നു ജയങ്ങളും 3-1 എന്ന സ്കോറിനു തന്നെയായിരുന്നു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement