Site icon Fanport

പരാജയങ്ങൾ മറന്ന് തുടങ്ങാം, അൽ മദീന വിജയ വഴിയിൽ തിരിച്ചെത്തി

സെവൻസ് മൈതാനങ്ങൾ അവസാന ആഴ്ചകളിൽ വളരെ പിറകോട്ട് പോയ അൽ മദീന ചെർപ്പുളശ്ശേരി ഇന്ന് വിജയ വഴിയിലേക്ക് തിരിച്ചു വന്നു. ഇന്ന് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു അൽ മദീനയുടെ വിജയത്തിലേക്കുള്ള മടക്കം കണ്ടത്. അൽ മദീനയുടെ ഭാഗ്യ ജേഴ്സി എന്ന് 2017-17 സീസണിൽ പേരു കേട്ട മുസാഫിർ എഫ് സിയുടെ ജേഴ്സിയിൽ ആയിരുന്നു അൽ മദീന ഇന്ന് ഇറങ്ങിയത്. ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട അൽ മദീന ചെർപ്പുളശ്ശേരി ആവേശ പോരാട്ടത്തിന് ഒടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. മദീനയ്ക്കായി ഇന്ന് വിദേശതാരം ക്രിസ് ഇന്ന് മികച്ചു നിന്നു.

കഴിഞ്ഞ ദിവസം റോയൽ ട്രാവൽസ് കോഴിക്കോടിനോട് ഏറ്റതടക്കം തുടർച്ചയായി നാലു പരാജയങ്ങളായിരുന്നു അൽ മദീന ചെർപ്പുളശ്ശേരി അവസാന ദിവസങ്ങളിൽ ഏറ്റു വാങ്ങിയത്. ഈ വിജയം മദീനയുടെ സീസൺ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് അൽ മദീന ആരാധകർ.

Exit mobile version