9 ഗോൾ ത്രില്ലറിൽ ലക്കി സോക്കറിനു ജയം; ഐ എം വിജയൻ ഗോളടിച്ചിട്ടും കൂത്തുപറമ്പിനു ജയമില്ല

- Advertisement -

സാക്ഷാൽ ഐ എം വിജയൻ ഇറങ്ങി നോക്കിയിട്ടും അഖിലേന്ത്യാ സെവൻസിലെ ഹണ്ടേഴ്സ് കൂത്തുപറമ്പിന്റെ നിർഭാഗ്യം തീരുന്നില്ല. തിരിച്ചുവരവുകൾ പുതിയ കഥയല്ലാത്ത ലക്കി സോക്കർ ആലുവയുടെ മറ്റൊരു ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഗോളിലാണ് 5-4 എന്ന ഗംഭീര വിജയം ലക്കി സോക്കർ ആലുവ സ്വന്തമാക്കിയത്.

ഐ എം വിജയന്റെ ഗോളുൾപ്പെടെ നല്ലരീതിയിൽ തുടങ്ങിയ ഹണ്ടേഴ്സ് കൂത്തുപറമ്പ് 4-2 എന്ന നിലയിൽ ബഹുദൂരം മുന്നിലായിരുന്നു കളിയിൽ. ആദ്യ വിജയം എന്ന സ്വപ്നം കണ്ട ഹണ്ടേഴ്സിനു പക്ഷെ പെട്ടെന്നാണ് അടിപറ്റിയത്. വൻ തിരിച്ചുവരവ് നടത്തിയ ലക്കി സോക്കർ നിശ്ചിത സമയത്തേക്ക് കളി 4-4 എന്ന നിലയിലാക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം അഞ്ചാം ഗോളും നേടി ഗംഭീര തിരിച്ചു വരവിലൂടെ ലക്കി സോക്കർ ആലുവ സ്വന്തമാക്കി. സമാനമായ തിരിച്ചു വരവ് ആലുവ മുമ്പ് മെഡിഗാഡിനെതിരേയുൻ നടത്തിയിരുന്നു.

ഇന്നലെ വളാഞ്ചേരിയിൽ ടൗൺ ടീം അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരം മറ്റൊരു ദിവസത്തേക്കു മാറ്റി

Advertisement