മെഡിഗാഡിനെ ഞെട്ടിച്ച ലക്കി സോക്കർ ആലുവയുടെ തിരിച്ചുവരവ്, സീസൺ മെമ്മറീസ്

4, ലക്കി സോക്കർ 4-4 മെഡിഗാഡ് അരീക്കോട്

Date : 19/02/2017

Venue: വളാഞ്ചേരി

ൽവളാഞ്ചേരി അഖിലേന്ത്യാ സെവൻസിലായിരുന്നു ഈ ഗംഭീര പോരാട്ടം നടന്നത്. വളാഞ്ചേരി ടൂർണമെന്റിന്റെ രണ്ടാം രാത്രി മെഡിഗാഡ് അരീക്കോടും ലക്കി സോക്കർ ആലുവയും ഏറ്റു മുട്ടിയപ്പോൾ മെഡിഗാഡിന്റെ എളുപ്പത്തിലുള്ള വിജയമാണ് എല്ലാവരും പ്രതീക്ഷിച്ചത്. കളി ഒരു ഘട്ടത്തിൽ 4-1 എന്ന നിലയിൽ മെഡിഗാഡിന്റെ വരുതിയിലാണ് എന്നു തോന്നിച്ചതുമാണ്

പക്ഷെ ഈ സീസണിൽ ഒരു ടീമിനേയും എഴുതി തള്ളരുത് എന്നു ലക്കി സോക്കർ ആലുവ തെളിയിച്ചു. 1-4ൽ നിന്നു അതി ശക്തമായ തിരിച്ചു വരവ് , ഫുൾ ടൈം വിസിൽ മുഴങ്ങുമ്പോൾ 4-4 എന്ന നിലയിൽ ഇരുടീമുകളും ഒപ്പം. സീസണിൽ അതുവരെ വെറും രണ്ടു വിജയം മാത്രമുള്ള ടീം സ്വന്തമായി ആ സമയത്തേക്ക് മൂന്നു കിരീടം സീസണിലൽ നേടിയിരുന്ന ടീമിനെതിരെ സീസൺ കണ്ട ഏറ്റവും മികച്ച തിരിച്ചു വരവിൽ ഒന്നു നടത്തി.

വിജയികളെ കണ്ടെത്താൻ വേണ്ടി ഈ കളി മറ്റൊരു ദിവസത്തിൽ വീണ്ടും നടത്തിയപ്പോൾ മത്സരം ലക്കി സോക്കർ ആലുവ വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial