ലക്കി സോക്കറിനെതിരെ ശാസ്തയുടെ വൻ തിരിച്ചുവരവ്

- Advertisement -

കൊപ്പം അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസിന് മികച്ച തിരിച്ചുവരവോടെ ജയം. ഇന്ന് ലക്കി സോക്കർ ആലുവയെ നേരിട്ട ശാസ്ത ഒരു ഘട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിലായിരുന്നു. പിന്നീട് നടത്തിയ ശക്തമായ തിരിച്ചുവരവിൽ 3-2 എന്ന സ്കോറിന് ശാസ്ത മെഡിക്കൽസ് തൃശൂർ വിജയിച്ചു.

സീസണിലെ ശാസ്താ മെഡിക്കൽസിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിലും ശാസ്ത സമാനമായ സ്കോറിന് വിജയിച്ചിരുന്നു. ലക്കി സോക്കർ ആലുവയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement