സൂപ്പർ സ്റ്റുഡിയോയെ തകർത്ത് ലിൻഷാ മെഡിക്കൽസ്

- Advertisement -

ലിൻഷാ മെഡിക്കൽസ് തങ്ങളുടെ സീസണിലെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സൂപ്പറിനെ ബഹുദൂരം പിന്നിലാക്കിയാണ് ലിൻഷ ജയിച്ചു കയറിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ ജയം.

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി.

പെരിന്തൽമണ്ണയിൽ ഇന്നലെ രണ്ടു മത്സരങ്ങളാണ് നടന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ ഇന്നലെ പെരിന്തൽമണ്ണയിൽ പിറന്നു. ആദ്യ മത്സരത്തിൽ ഉഷാ എഫ് സി തൃശ്ശൂരിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണൂർ തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് എഫ് സി പെരിന്തൽമണ്ണ എ വൈ സി ഉച്ചാരക്കടവിനേയും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement