ലിൻഷാ മണ്ണാർക്കാട് വിജയ വഴിയിൽ തിരിച്ചെത്തി

അങ്ങനെ വീണ്ടും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് വിജയവഴിയിൽ എത്തി. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരിലാണ് ലിൻഷ വിജയത്തിലേൽക് വീണ്ടും എത്തിയത്. ഇന്ന് ടൗൺ ടീം അരീക്കോടിനെ ആണ് ലിൻഷ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ നീലേശ്വരത്ത് വൻ പരാജയം ലിൻഷ നേരിട്ടിരുന്നു. ടൗൺ ടീം അരീക്കോട് ആകട്ടെ സീസണിൽ തങ്ങളുടെ മോശം ഫോം തുടരുകയാണ്.

നാളെ വണ്ടൂരിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.

ഇന്നത്തെ സെവൻസിലെ ഫലങ്ങൾ.

മണ്ണാർക്കാട് :
എഫ് ഐ പെരിന്തൽമണ്ണ 3-0 ബെയ്സ് പെരുമ്പാവൂർ

വണ്ടൂർ:
ലിൻഷാ മണ്ണാർക്കാട് 2-0 ടൗൺ ടീം അരീക്കോട്

കോട്ടക്കൽ:
ടൗൺ എഫ് സി തൃക്കരിപ്പൂർ 2-1 ജവഹർ മാവൂർ

വലിയാലുക്കൽ:
ശാസ്താ മെഡിക്കൽസ് 5-4 റോയൽ ട്രാവൽസ് കോഴിക്കോട്

നീലേശ്വരം:
മത്സരമില്ല

മൊറയൂർ:

ജയ തൃശ്ശൂർ 2-0 എഫ് സി കൊണ്ടോട്ടി

മങ്കട:
സൂപ്പർ സ്റ്റുഡിയോ 2-0 ബി എഫ് സി പാണ്ടിക്കാട്

ഒളവണ്ണ:
ഉഷാ തൃശ്ശൂർ 5-2 കെ എഫ് സി കാളികാവ്

Exit mobile version