ഒതുക്കുങ്ങലിൽ ഇന്ന് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഇറങ്ങും

- Advertisement -

ഇന്ന് സെവൻസിലെ വമ്പന്മാരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാറ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഇന്ന് ഒതുക്കുങ്ങലിൽ റോയൽ കപ്പിന്റെ ഒമ്പതാം ദിവസം നടക്കുന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയ്ർ ആണ് ലിൻഷാ മെഡിക്കൽസ് നേരിടുന്നത്. ഇരു ടീമുകളുക്കും ഇന്ന് സീസണിലെ ആദ്യ മത്സരമാണ്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ലിൻഷ മണ്ണാർക്കാട്. ആ പ്രകടനം ആവർത്തിക്കുകയാകും ലിൻഷയുടെ ലക്ഷ്യം.

താരതമ്യേന ദുർബലരാണ് എഫ് സി കൊണ്ടോട്ടി. കഴിഞ്ഞ സീസണിൽ അപൂർവ്വം ഗ്രൗണ്ടുകളിൽ മാത്രമെ കൊണ്ടോട്ടി നല്ല പ്രകടനം നടത്തിയിട്ടുള്ളൂ. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.

Advertisement