പുതിയ സീസണ് ഒരുങ്ങി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്

- Advertisement -

കഴിഞ്ഞ സീസണിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് കരകയറി വരാൻ ഒരുങ്ങി ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്. പുതിയ സീസണിലെ ലൈനപ്പിൽ കരുത്തരെ ഒരുക്കികൊണ്ടാണ് ലിൻഷ ഇത്തവണ വരുന്നത്. കഴിഞ്ഞ സീസണിൽ ലിൻഷാ ആക്രമണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദേശതാരം അബുലയ് തന്നെയാണ് ഇത്തവണയും ലിൻഷയുടെ തുറുപ്പ് ചീട്ട്.

അബുലയ്ക്കൊപ്പം ഘാന താരങ്ങളായ സുബെറും കൂംസണും ഐവറി കോസ്റ്റ് താരം ആൽവസും ഇത്തവണ ലിൻഷാ നിരയിൽ ഉണ്ട്. വലയ്ക്കു കുറുകെ റിയാസ് കാവൽമാലാഖ ആകും. ബക്കർ, ടൈറ്റാനിയം താരം ഹഖു, കേരള പോലീസ് താരം ഷാഫി, ഫർഷാദ്, ശാഹിദ് എന്നിവരാണ് പ്രതിരോധ നിരയിൽ ഉള്ളത്.

മണ്ണാർക്കാടിന്റെ മണിക്ക്യം ചപ്പു എന്ന ശറഫുവും സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് പാറക്കൂട്ടിലും ലിൻഷാ മണ്ണാർക്കാടിന്റെ ടീമിൽ ഉണ്ട്. കഴിഞ്ഞ സീസണിലെ കണക്കും കൂടെ ഈ‌ സീസണിൽ തീർത്ത് സെവൻസ് മൈതാനങ്ങൾ കിരീടവേട്ട നടത്താമെന്നാണ് ലിൻഷാ മെഡിക്കൽസ് പ്രതീക്ഷിക്കുന്നത്. റഷീദ് കുഞ്ഞിപ്പയാണ് ലിൻഷാ മെഡിൽകൽസിന്റെ മാനേജർ. അസിസ്റ്റന്റ് മാനേജറായി ബാബുവും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement