കെ എഫ് സി കാളികാവിനെ തകർത്തെറിഞ്ഞ് ലിൻഷാ മണ്ണാർക്കാട്

- Advertisement -

തകർപ്പൻ ജയവുമായി ലിൻഷാ മണ്ണാർക്കാട്. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലാണ് വൻ ജയം തന്നെ ലിൻഷാ മണ്ണാർക്കാട് സ്വന്തമാക്കിയത്. കെ എഫ് സി കാളികാവായിരുന്നു ലിൻഷയുടെ തകർപ്പൻ പ്രകടനത്തിന് ഇരയായത്. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് ലിൻഷ സ്വന്തമാക്കിയത്. സീസണിൽ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോഴും കാളികാവ് ലിൻഷയ്ക്ക് മുന്നിൽ പതറിയിരുന്നു. മികച്ച ഫോമിൽ ഉള്ള ലിൻഷ അവസാന എട്ടു മത്സരങ്ങളിൽ ഏഴും വിജയിച്ച് നിൽക്കുകയാണ്.

നാളെ തെരട്ടുമ്മൽ സെവൻസിൽ ലക്കി സോക്കർ ആലുവ ജവഹർ മാവൂരിനെ നേരിടും.

Advertisement