കോട്ടക്കലിൽ ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലെ ഫൈനലിലേക്ക് ലിൻഷാ മണ്ണാർക്കാടിന്റെ നാടകീയ പ്രവേശനം. ഇന്ന് നടന്ന കോട്ടക്കലിൽ സെവൻസിലെ സെമി ഫൈനൽ ലീഗിലെ അവസാന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് ലിൻഷാ മണ്ണാർക്കാട് ഫൈനലിലേക്ക് കടന്നത്. കളിയിൽ അവസാന മിനുട്ടിൽ പിറന്ന ഗോളിൽ ആയിരു‌ന്നി ലിൻഷയുടെ ജയം.

ഇന്ന് ഒരു സമനില എങ്കിലും നേടിയാ മതിയായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന് ഫൈനലിലേക്ക് കടക്കാൻ. എന്നാൽ ലിൻഷയ്ക്ക് നിർബന്ധമായും ജയിക്കുകയും വേണമായിരുന്നു. കളി 59ആം മിനുട്ട് വരെ‌1-1 എന്ന നിലയിൽ ആണ് നിന്നത്. അവസാന മിനുട്ടിൽ കിട്ടിയ പെനാൾട്ടി 2-1ന്റെ ജയം ലിൻഷയ്ക്ക് സ്വന്തമാക്കി കൊടുത്തു.

സെമി ലീഗിൽ 4 പോയന്റുമായാണ് ലിൻഷ ഫൈനലിൽ എത്തിയത്. 3 പോയന്റ് മാത്രമെ സ്കൈ ബ്ലൂവിന് ഉണ്ടായിരുന്നുള്ളൂ. സബാൻ കോട്ടക്കലിനെ ആകും ഫൈനലിൽ ലിൻഷാ മണ്ണാർക്കാട് നേരിടുക.

Exit mobile version