അബുലായ് മിന്നി, വമ്പന്മാരുടെ പോരാട്ടത്തിൽ ലിൻഷയ്ക്ക് ജയം

സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് വിജയം. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ ആണ് ലിൻഷ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം. വിദേശതാരം അബുലയ് ആണ് ലിൻഷയുടെ വിജയ ഗോൾ നേടിയത്.

റോയൽ ട്രാവൽസ് കോഴിക്കോടിനെതിരായ ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ ആദ്യ ജയമാണിത്. സീസണിൽ ഇതിനു മുമ്പ് 3 തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ റോയൽ ട്രാവൽസ് വിജയിക്കുകയും ഒരു മത്സരം സമനിലയാവുകയും ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial