സ്കൈബ്ലൂവിനെ തകർത്ത് എടത്തനാട്ടുകരയിൽ ലിൻഷാ മെഡിക്കൽസിന് കിരീടം

- Advertisement -

ഈ സെവൻസ് സീസണിലെ രണ്ടാമത്തെ ടൂർണമെന്റ് ഫൈനലായ എടത്തനാട്ടുകര ഫൈനലിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് കിരീടം. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിലായിരുന്നു ലിൻഷാ മെഡിക്കൽസ്.

രണ്ടാം പകുതിയിൽ കുംസണിലൂടെ ലിൻഷ സമനില ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അബുലയ് ആണ് വിജയ ഗോൾ നേടിയത്. ലിൻഷാ മെഡിക്കൽസിന്റെ രണ്ടു വർഷത്തിനിടെ ആദ്യ കിരീടമാണിത്. സീസണിൽ മിന്നുന്ന ഫോമിലുള്ള ലിൻഷയുടെ കിരീടം ഈ ഒന്നിം അവസാനിക്കില്ല എന്നത് ഉറപ്പാണ്.

കഴിഞ്ഞ സീസണിൽ ഫിഫാ മഞ്ചേരി ആയിരുന്നു എടത്തനാട്ടുകര സെവൻസിൽ കിരീടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement